ബ്രസീലിൽ ലുലാ വിചാരണ നേരിടണം
Wednesday, September 21, 2016 12:25 PM IST
ബ്രസീലിയ: അഴിമതി ആരോപണക്കേസിൽ മുൻ ബ്രസീൽ പ്രസിഡന്റ് ലൂയി ഇനാസിയോ ലുലാ ഡ സിൽവയെ വിചാരണ ചെയ്യാൻ ജഡ്ജി സെർജിയോ മോറോ ഉത്തരവിട്ടു.

പെട്രോബാസ് എണ്ണക്കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണു ഇടതുപക്ഷ നേതാവായ ലുലാ കുടുങ്ങിയത്. പെട്രോബാസുമായി ബന്ധപ്പെട്ട നിർമാണക്കമ്പനി ലുലായ്ക്കും ഭാര്യയ്ക്കും ആഡംബരവസതി നിർമിച്ചു നൽകിയെന്ന് ആരോപണമുണ്ട്.ലുലാ ഒരുകോടി പത്തുലക്ഷം ഡോളർ കൈക്കൂലിയിനത്തിലും കൈപ്പറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.