തുർക്കിയിൽ ഇസ്രേലി എംബസിക്കു നേർക്ക് ആക്രമണ ശ്രമം
തുർക്കിയിൽ ഇസ്രേലി എംബസിക്കു നേർക്ക് ആക്രമണ ശ്രമം
Wednesday, September 21, 2016 12:25 PM IST
അങ്കാറ: തുർക്കിയിലെ ഇസ്രേലി എംബസിയിൽ കഠാരയുമായി അതിക്രമിച്ചു കയറാൻ ശ്രമിച്ചയാൾക്കു വെടിയേറ്റു. എംബസി ഗാർഡുകളാണോ തുർക്കി പോലീസാണോ വെടിയുതിർത്തതെന്നു വ്യക്‌തമല്ല.

എംബസി ജീവനക്കാർ സുരക്ഷിത കേന്ദ്രത്തിൽ അഭയം തേടി. അക്രമിയുടെ കാലിനാണു വെടിയേറ്റതെന്നും ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അധികൃതർ പറഞ്ഞു.

എംബസി സ്‌ഥിതിചെയ്യുന്ന സ്‌ഥലത്തെ റോഡ് അടച്ച് സുരക്ഷ ശക്‌തമാക്കി. എംബസി പരിസരത്തു വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി.തുർക്കിയും ഇസ്രയേലും സമാധാനക്കരാറുണ്ടാക്കി മൂന്നു മാസം തികയും മുമ്പാണ് എംബസി ആക്രമണശ്രമമെന്നതു ശ്രദ്ധേയമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.