കറുത്തവർഗക്കാരനെ യുഎസ് പോലീസ് വെടിവച്ചുകൊന്നു
Wednesday, September 21, 2016 12:25 PM IST
വാഷിംഗ്ടൺ: നോർത്ത് കരോളൈനയിലെ ഷാർലറ്റിൽ കറുത്തവർഗക്കാരനെ പോലീസ് വെടിവച്ചുകൊന്നതു വൻ പ്രതിഷേധത്തിനിടയാക്കി. ചൊവ്വാഴ്ചയാണ് കീത്ത് ലമോണ്ട് സ്കോട്ടിനെ പാർക്കിംഗ് മേഖലയിൽ പോലീസ് വെടിവച്ചുകൊല്ലുകയായിരുന്നു. സ്കോട്ടിന്റെ കൈവശം തോക്കുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. എന്നാൽ പുസ്തകം വായിച്ചുകൊണ്ട് സ്കൂളിൽനിന്നു വരുന്ന മകനെ കാത്തുനിൽക്കുകയായിരുന്നു സ്കോട്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.


മറ്റൊരു കേസിലെ പ്രതിയെത്തേടിയെത്തിയ പോലീസ് സ്കോട്ടിനെ ആളുമാറി വെടിവച്ചതാണെന്നും പറയപ്പെടുന്നു.
സ്കോട്ടിന്റൈ വധത്തെത്തുടർന്നു മേഖലയിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രകടനക്കാരും പോലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഡസനോളം പോലീസുകാർക്കും നിരവധി പ്രകടനക്കാർക്കും പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.