ബുർഹാൻ വാനിയെ പ്രകീർത്തിച്ച് ഷരീഫ്
ബുർഹാൻ വാനിയെ പ്രകീർത്തിച്ച് ഷരീഫ്
Wednesday, September 21, 2016 12:51 PM IST
ന്യൂയോർക്ക്: കാഷ്മീരിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനിയെ പ്രകീർത്തിച്ച് യുഎൻ പൊതുസഭയിൽ പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. യുവനേതാവാണെന്നായിരുന്നു വാനിയെ ഷരീഫ് വിശേഷിപ്പിച്ചത്. ഇന്ത്യക്കെതിരേയും ഷരീഫ് രൂക്ഷ വിമർശനമുയർത്തി. കാഷ്മീരിൽനിന്നു സൈന്യത്തെ പിൻവലിക്കണമെന്നും ഷരീഫ് ആവശ്യപ്പെട്ടു.

കാഷ്മീരിലെ ജനങ്ങളുടെ സ്വാതന്ത്ര്യപോരാട്ടത്തെ പിന്തുണയ്ക്കുന്നു. കാഷ്മീർ ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങളിലും ചർച്ചയ്ക്ക് പാക്കിസ്‌ഥാൻ തയാറാണ്. എന്നാൽ, ഇന്ത്യ ചർച്ചയ്ക്കു തയാറാകുന്നില്ല. കാഷ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും.


പാക്കിസ്‌ഥാനിൽ തീവ്രവാദി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർ ഏറെയാണ്. ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ പാക്കിസ്‌ഥാൻ ജയിച്ചിട്ടില്ല. ഭീകരതയെ പ്രതിരോധിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നു. ഭീകരത രാജ്യാന്തര പ്രതിഭാസമായി മാറിയിരിക്കുന്നു. ജമ്മു കാഷ്മീരിലെ പ്രശ്നപരിഹാരത്തിനു കൂട്ടായ പരിശ്രമമാണു വേണ്ടത്–ഷരീഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.