കറുത്തവർഗക്കാരന്റെ കൊലപാതകം: യുഎസ് നഗരത്തിൽ അടിയന്തരാവസ്‌ഥ
Thursday, September 22, 2016 12:20 PM IST
വാഷിംഗ്ടൺ: കറുത്തവർഗക്കാരൻ പോലീസ് വെടിവയ്പിൽ മരിച്ചതിനെത്തുടർന്നു പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട നോർത്ത് കരോളൈനയിലെ ഷാർലറ്റ് നഗരത്തിൽ ഗവർണർ പാറ്റ് മക്റോയി അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ക്രമസമാധാന പാലനത്തിന് നാഷണൽ ഗാർഡുകളെയും ഹൈവേ പട്രോൾ പോലീസിനെയും നിയോഗിക്കാനും ഗവർണർ ഉത്തരവിട്ടു. പാർക്കിംഗ് ഏരിയായിൽ പരിശോധനയ്ക്കെത്തിയ പോലീസ് ചൊവ്വാഴ്ച കറുത്തവർഗക്കാരനായ കീത്ത് ലമോണ്ട് സ്കോട്ടിനെ(43) വെടിവച്ചുകൊന്നതാണ് കലാപത്തിനു കാരണം. സ്കോട്ടിന്റെ കൈവശം തോക്കുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. എന്നാൽ മകനെകൂട്ടിക്കൊണ്ടുവരാനായി കാത്തുനിന്ന സ്കോട്ടിന്റെ കൈയിൽ പുസ്തകമാണുണ്ടായിരുന്നതെന്നു ബന്ധുക്കൾ പറഞ്ഞു.രണ്ടാംദിവസമായ ബുധനാഴ്ചയും കലാപം ശമിക്കാത്തിനെത്തുടർന്നാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്.ബുധനാഴ്ചത്തെ അക്രമത്തിൽ നാലു പോലീസുകാർക്കു പരിക്കേറ്റു. പ്രകടനത്തിനെത്തിയ ഒരാൾക്കു വെടിയേറ്റു.സ്കോട്ടിന്റെ കൊലപാതകം യുഎസിൽ പരക്കേ പ്രതിഷേധത്തിനിടയാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.