യെമനിൽ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു
യെമനിൽ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു
Thursday, September 22, 2016 12:20 PM IST
ഏഡൻ: യെമനിലെ ചെങ്കടൽത്തീര നഗരമായ ഹൊദെയ്ദയിൽ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നഗരത്തിലെ പ്രസിഡൻഷ്യൽ കൊട്ടാരം കൈയടക്കിയ ഹൗതി ഷിയാ വിമതരെയാണു ലക്ഷ്യമിട്ടതെന്ന് പ്രസിഡന്റ് ഹാദിയെ അനുകൂലിക്കുന്ന ഉദ്യോഗസ്‌ഥൻ പറഞ്ഞു. എന്നാൽ ജനവാസ കേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്നും നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടെന്നും വിമതർ അറിയിച്ചു. ഹാദി സർക്കാരിന്റെ രക്ഷയ്ക്കെത്തിയ സൗദി സഖ്യം ഒന്നരവർഷം മുമ്പാണ് യെമനിൽ വ്യോമാക്രമണം ആരംഭിച്ചത്. ഇതിനകം 6,600 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗവും സിവിലിയന്മാരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.