ഇന്ത്യയിലെ വ്യാപാരമേള പാക്കിസ്‌ഥാൻ പിൻവലിച്ചു
Saturday, September 24, 2016 11:36 AM IST
ഇസ്ലാമബാദ്: ഉറിയിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിലുണ്ടായ ബന്ധം വഷളായതിനിനെത്തുടർന്ന,് അടുത്തമാസം ഇന്ത്യയിൽ നടത്താനിരുന്ന വ്യാപാര മേള നടക്കില്ലെന്നു പാക്കിസ്‌ഥാൻ ട്രേഡ് ഡെവലപ്മെന്റ് അഥോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. ഒക്ടോബറിൽ ഡൽഹിയിൽ ആലിഷാൻ പാക്കിസ്‌ഥാൻ എന്ന പേരിലാണ് വ്യാപാരോത്സവം നടത്താനിരുന്നത്. പാക് കലാകാരന്മാർ 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന മഹാരാഷ്ട്ര നവനിർമാൺ സേനയുടെ മുന്നറിയിപ്പും എക്സിബിഷൻ നടത്തേണ്ടതില്ലെന്ന തീരുമാനത്തിനു പിന്നിലുണ്ടെന്ന് ഡെവലപ്മെന്റ് അഥോറിറ്റി വക്‌താവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.