യുഎസ് മാളിലെ വെടിവയ്പ്: അക്രമി അറസ്റ്റിൽ
Sunday, September 25, 2016 11:25 AM IST
ലോസ്ആഞ്ചലസ്: വാഷിംഗ്ടൺ സ്റ്റേറ്റിലെ ബർലിംഗ്ടണിലുള്ള കാസ്കേഡ് മാളിൽ അഞ്ചുപേരെ വെടിവച്ചുകൊന്ന കേസിലെ പ്രതിയെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. തുർക്കി സ്വദേശിയായ അർക്കാൻ കെറ്റിൻ എന്ന ഇരുപതുകാരനാണ് പിടിയിലായതെന്ന് സ്റ്റേറ്റ് പട്രോൾ വക്‌താവ് സർജന്റ് മാർക് ഫ്രാൻസിസ് പറഞ്ഞു.

സിയാറ്റിലിൽനിന്ന്110 കിലോമീറ്റർ അകലെയാണ് വെടിവയ്പു നടന്ന ബർലിംഗ്ടൺ. വെള്ളിയാഴ്ച രാത്രി റൈഫിളുമായി മാളിലെത്തിയ അക്രമി നാലു സ്ത്രീകളെയും ഒരു പുരുഷനെയും വെടിവച്ചുകൊല്ലുകയായിരുന്നു. മാളിലെ വെടിവയ്പു ഭീകരാക്രമണമാണെന്നതിനു തെളിവില്ലെന്ന് സിയാറ്റിലിലെ എഫ്ബിഐ ഓഫീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.