റഷ്യയും ചൈനയുമായി തുറന്ന സഖ്യത്തിനു തയാറെന്നു ഡുട്ടർട്ടെ
റഷ്യയും ചൈനയുമായി തുറന്ന സഖ്യത്തിനു തയാറെന്നു ഡുട്ടർട്ടെ
Monday, September 26, 2016 10:59 AM IST
മനില: റഷ്യയും ചൈനയുമായി വിദേശനയം ഉൾപ്പെടെ തുറന്ന സഖ്യത്തിനു തയാറാണെന്നും ഇരു രാജ്യങ്ങളും ഈ വർഷം തന്നെ സന്ദർശിക്കുമെന്നും ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടർട്ടെ. അമേരിക്കയുമായുള്ള ബന്ധം പൂർവ്വസ്‌ഥിതിയിലാക്കാൻ ആഗ്രഹിക്കുന്നില്ല. മറ്റു രാജ്യങ്ങളുമായി പുതിയ സൗഹൃദം ആരംഭിക്കും. ചൈനയിൽ ഉടൻ സന്ദർശനം നടത്തുമെന്നും റഷ്യൻ പ്രധാനമന്ത്രി മോസ്കോയിൽ തന്നെ പ്രതീക്ഷിക്കുന്നതായും ഡുട്ടർട്ടെ വ്യക്‌തമാക്കി.

സൗത്ത് ചൈന വിഷയത്തിൽ ഫിലിപ്പീൻസിന് അനുകൂലമായി വിധി ലഭിച്ചതിനെത്തുടർന്ന് ചൈനയുമായുള്ള ബന്ധം വഷളായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.