ചാവേർ ആക്രമണം; ബാഗ്ദാദിൽ 17 മരണം
ചാവേർ ആക്രമണം; ബാഗ്ദാദിൽ 17 മരണം
Tuesday, September 27, 2016 12:18 PM IST
ബാഗ്ദാദ്: ബാഗ്ദാദിൽ ഷിയാമേഖലകളിൽ നടന്ന ചാവേർ ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം അമ്പതിലധികമാണ്. കിഴക്കൻ ബാഗ്ദാദിലെ അൽജദിദ മേഖലയിലായിരുന്നു ആദ്യത്തെ സ്ഫോടനം. ഇവിടെ ഒമ്പതുപേർ കൊല്ലപ്പെടുകയും 30 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ ബാഗ്ദാദിലെ ബയായിൽ നടന്ന രണ്ടാമത്തെ ചാവേർ ആക്രമണത്തിൽ ആറു പേർ മരിച്ചു. 20 പേർക്കു പരിക്കേറ്റു. അൽ റദ്വാനിയയിൽ ബോംബ് പൊട്ടി രണ്ടു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.