മാനവസ്നേഹത്തിന്റെ പുതിയ സന്ദേശം പകർന്നു ഫാ. ജിൻസന്റെ വൃക്കദാനം
മാനവസ്നേഹത്തിന്റെ പുതിയ സന്ദേശം പകർന്നു ഫാ. ജിൻസന്റെ വൃക്കദാനം
Wednesday, September 28, 2016 12:23 PM IST
ലണ്ടൻ: മാനവസ്നേഹ ത്തിനു പുതിയ സന്ദേശം നൽകി യുവവൈദികന്റെ വൃക്കദാനം. കപ്പുച്ചിൻ സഭാംഗവും യുകെയിലെ ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ കൗൺസിലിംഗിൽ ഉപരിപഠനം നടത്തുന്ന കണ്ണൂർ സ്വദേശിയുമായ ഫാ. ജിൻസൻ മുട്ടത്തികുന്നേലാണ് അജ്‌ഞാതനായ വ്യക്‌തിക്ക് വൃക്കദാനം ചെയ്തു മാതൃകയായത്. ഒമ്പതു മാസമായി വൃക്കദാനത്തിനുള്ള നടപടികളുടെയും വിവിധ ടെസ്റ്റുകളുടെയും തിരക്കിലായിരുന്നു ഫാ. ജിൻസൻ. എല്ലാം കഴിഞ്ഞപ്പോൾ ആർക്കാണു വൃക്ക നൽകേണ്ടത് എന്ന് അറിയില്ലാത്ത അവസ്‌ഥയിലായി അദ്ദേഹം.


അവയവദാനത്തിന്റെ മഹാ സന്ദേശവാഹകരായ ഫാ. ഡേവിസ് ചിറമ്മലിനും പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കനുമാണ് 2008–ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. ജിൻസന് വൃക്കദാനത്തിന് പ്രചോദനമായത്. ചൊവ്വാഴ്ച ലിവർപൂൾ റോയൽ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

ഷൈമോൻ തോട്ടുങ്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.