മക്കൾ സൈന്യത്തിൽ ചേരുന്നതിനെ എതിർക്കില്ല: ഒബാമ
മക്കൾ സൈന്യത്തിൽ ചേരുന്നതിനെ  എതിർക്കില്ല: ഒബാമ
Thursday, September 29, 2016 12:28 PM IST
ഫോർട്ട് ലീ: തന്റെ മക്കളായ മാലിയയും സാഷയും സൈനിക സേവനത്തിനു പോയാൽ അഭിമാനിക്കുകയേ ഉള്ളുവെന്നു പ്രസിഡന്റ് ഒബാമ.

സിഎൻഎന്നിന്റെ പരിപാടിയിൽ പങ്കെടുത്ത ഒബാമ ഒരു റിട്ടയേർഡ് ആർമി കേണലിന്റെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.സൈനികരുടെ അച്ചടക്കവും രാജ്യസ്നേഹവും തന്നെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് ഒബാമ പറഞ്ഞു.

സൈന്യത്തിൽ ചേരണമെന്നു മാലിയയോ സാഷയോ ആഗ്രഹം പ്രകടിപ്പിച്ചാൽ ഉടൻ സമ്മതം നൽകും. എന്നാൽ അവരെക്കുറിച്ച് ഉത്്ക്കണ്ഠയുണ്ടാവും. എല്ലാ മാതാപിതാക്കളും മക്കൾ തങ്ങളുടെ കൺവെട്ടത്തു വേണമെന്ന് ആഗ്രഹിക്കുമല്ലോ?–ഒബാമ പറഞ്ഞു.


സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവർ പ്രത്യേകിച്ചു സമ്പന്ന വിഭാഗക്കാർ കൂടുതലായി സൈനികസേവനത്തിനു തയാറാവണമെന്നും ഒബാമ നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.