അനാഥാലയത്തിൽ തീപിടിത്തം: അഞ്ചു മരണം
Friday, September 30, 2016 12:26 PM IST
കറാച്ചി: പാക്കിസ്‌ഥാനിലെ സിന്ധ് പ്രവിശ്യയിൽ അനാഥാലയത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു കുട്ടികൾ വെന്തുമരിച്ചു. ആറു പേർക്കു പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് അനാഥാലയ നടത്തിപ്പുകാർ പറഞ്ഞു. എന്നാൽ കൊതുകു തിരിയിൽ ഒരു കുട്ടി സുഗന്ധദ്രവ്യം തളിച്ചതിനെത്തുടർന്നാണു തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.