ഡ്രോൺ ആക്രമണം: 15 അഫ്ഗാൻകാർ കൊല്ലപ്പെട്ടു
Friday, September 30, 2016 12:26 PM IST
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്‌ഥാനിലെ നംഗർഹർ പ്രവിശ്യയിൽ ബുധനാഴ്ച യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ 15 അഫ്ഗാൻ സിവിലിയന്മാർ കൊല്ലപ്പെട്ടു. 13 പേർക്കു പരിക്കേറ്റു. ഭീകരരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നു യുഎസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. ഏതാനും ഭീകരർക്കു ജീവഹാനി നേരിട്ടിരിക്കാമെന്നും എന്നാൽ വിദ്യാർഥികളും അധ്യാപകനും ഉൾപ്പെടെ 15സാധാരണക്കാർ കൊല്ലപ്പെട്ടെന്നും യുഎൻ മിഷൻ പറഞ്ഞു. ഹജ്‌ജ് കർമം കഴിഞ്ഞു തിരിച്ചെത്തിയ പ്രാദേശിക നേതാവിനെ സ്വീകരിക്കാനെത്തിയ ഗ്രാമീണരാണ് ആക്രമണത്തിനിരയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.