പെരെസിന് അന്ത്യാഞ്ജലി
പെരെസിന് അന്ത്യാഞ്ജലി
Friday, September 30, 2016 12:39 PM IST
ജറൂസലം: അന്തരിച്ച ഇസ്രയേൽ മുൻ പ്രസിഡന്റ് ഷിമൺ പെരെസിന്റെ സംസ്കാരം ഇന്നലെ ജറൂസലേമിലെ മൗണ്ട് ഹെർസൽ സെമിത്തേരിയിൽ നടത്തി.

യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറോൺ, ടോണി ബ്ലെയർ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ്, പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് തുടങ്ങി ഒട്ടേറെ ലോകനേതാക്കൾ അന്തിമോപചാരം അർപ്പിക്കാനെത്തി.


പലസ്തീൻ പ്രസിഡന്റ് അബ്ബാസ് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനു ഹസ്തദാനം നൽകുകയും കുശലം പറയുകയും ചെയ്തു. രമല്ലയിൽനിന്ന് ഇസ്രേലി സൈനിക ചെക്കുപോസ്റ്റ് കടന്നാണ് അബ്ബാസ് ഇസ്രയേലിൽ എത്തിയത്. പെരെസുമായി ഓസ്ളോ സമാധാനകരാറിൽ ഒപ്പുവച്ച അബ്ബാസ്, പെരെസ് കുടുംബത്തിന്റെ അഭ്യർഥന പ്രകാരം ഇന്നലെ സംസ്കാരച്ചടങ്ങിനോട് അനുബന്ധിച്ചുള്ള അനുസ്മരണച്ചടങ്ങിൽ മുൻനിരയിൽ ഇരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.