ആലപ്പോ ആശുപത്രിയിൽ ബോംബിട്ടു
ആലപ്പോ ആശുപത്രിയിൽ ബോംബിട്ടു
Saturday, October 1, 2016 11:41 AM IST
ആലപ്പോ: വിമതരുടെ അധീനതയിലുള്ള കിഴക്കൻ ആലപ്പോയിലെ ആശുപത്രിയിൽ ഇന്നലെ യുദ്ധവിമാനങ്ങൾ ബാരൽ ബോംബുകൾ വർഷിച്ചു. എം10 ആശുപത്രിയിൽ രണ്ടു ബാരൽബോംബുകളും ക്ലസ്റ്റർബോംബുകളും പതിച്ചെന്നു സിറിയൻ അമേരിക്കൻ മെഡിക്കൽ സൊസൈറ്റി പറഞ്ഞു.

സിറിയൻ, റഷ്യൻ വിമാനങ്ങളാണ് ആക്രമണം നടത്തുന്നത്. സിറിയൻ കരസേനയും കിഴക്കൻ ആലപ്പോയുടെ വിവിധഭാഗങ്ങളിൽ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിക്കു നേരേ നടന്ന ആക്രമണം യുദ്ധക്കുറ്റമാണെന്നു ഫ്രാൻസ് പറഞ്ഞു. ഇതിനുത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ഫ്രഞ്ച് വിദേശമന്ത്രി ഷാൻമാർക് അയ്റാൾട്ട് പറഞ്ഞു. രക്ഷാസമിതിയുടെ യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.


ഇതിനിടെ സിറിയയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ അയയ്ക്കാൻ റഷ്യ തീരുമാനിച്ചതായി റഷ്യയിലെ ഇസ്വെസ്റ്റിയാ പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.