ബിൽ ക്ലിന്റനെ കാത്ത് അക്ഷമനായി ഒബാമ
ബിൽ ക്ലിന്റനെ കാത്ത് അക്ഷമനായി ഒബാമ
Saturday, October 1, 2016 11:41 AM IST
ജറൂസലേം: ‘ബിൽ ഒന്നു വേഗം വാ. നമുക്ക് ഉടൻ പോകണം’. എയർഫോഴ്സ് വണ്ണിന്റെ ഗോവണിപ്പടിയിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഉച്ചത്തിൽ വിളിച്ചെങ്കിലും ബിൽ ക്ലിന്റണു കൂസലില്ല. സുഹൃത്തിനോടു വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന ബിൽ ക്ലിന്റണെ പിന്നീട് ഒബാമ കൈകൊട്ടി വിളിച്ചു. എന്നിട്ടും വകവയ്ക്കാതെ ക്ലിന്റൺ വർത്തമാനം തുടർന്നു.

ബിൽ വേഗമാകട്ടെ എനിക്കു പെട്ടെന്നു വീട്ടിലെത്തണം–വീണ്ടും ഒബാമ പറഞ്ഞപ്പോഴാണ് ബിൽ ക്ലിന്റൺ വിമാനത്തിൽ പ്രവേശിച്ചത്. ഒബാമയ്ക്കു കൈകൊടുത്ത് അദ്ദേഹം വിമാനത്തിനുള്ളിലേക്കു കടന്നു.


മുൻ ഇസ്രേലി പ്രസിഡന്റ് ഷിമൺ പെരെസിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനാണ് ഒബാമയും ബിൽ ക്ലിന്റണും ജറൂസലേമിലെത്തിയത്. നിരവധി ലോകനേതാക്കൾ പെരെസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജറുസലേമിലെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.