ബ്രഹ്മപുത്രയുടെ പോഷക നദിയിൽ ചൈനയുടെ അണക്കെട്ട്
Saturday, October 1, 2016 11:41 AM IST
ബെയ്ജിംഗ്: ബ്രഹ്മപുത്ര നദിയുടെ പോഷകനദിയായ സിയാബുക്കുവിൽ ചൈന അണക്കെട്ട് നിർമിക്കുന്നു. ടിബറ്റിലെ ഷിഗാസെയിലാണ് ലാൽഹോ വൈദ്യുതി പദ്ധതിയുടെ ഭാഗമായി അണക്കെട്ടു നിർമിക്കുന്നത്.

സിക്കിമിനു സമീപമാണു സിഗെസെ. ഇവിടെനിന്നാണ് ബ്രഹ്മപുത്ര അരുണാചലിലേക്ക് ഒഴുകുന്നത്. ഇതുമൂലം ബ്രഹ്മപുത്രയിലേക്കുള്ള വെള്ളമൊഴുക്ക് തടസപ്പെടുകയില്ലെന്ന് ഇന്ത്യാ ഗവൺമെന്റ് വിശദീകരിച്ചു.


ലാൽഹോ പദ്ധതിയുടെ മതിപ്പു ചെലവ് 4966കോടി രൂപയാണെന്ന് പദ്ധതിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്യൂറോയുടെ മേധാവി ഷാംഗ് യുൻബാവോയെ ഉദ്ധരിച്ച് സിൻഹുവാ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. പദ്ധതിയുടെ നിർമാണത്തിന് 2014ജൂണിൽ തുടക്കം കുറിച്ചു. 2019ൽ പൂർത്തിയാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.