ഐഎസ് 58 പേരെ മുക്കിക്കൊന്നു
ഐഎസ് 58 പേരെ  മുക്കിക്കൊന്നു
Sunday, October 16, 2016 10:56 AM IST
മൊസൂൾ: ഇറാക്കിലെ മൊസൂളിൽ അട്ടിമറിക്കു തുനിഞ്ഞതിന് ഐഎസ് നേതാവ് അൽബാഗ്ദാദിയുടെ വിശ്വസ്തൻ ഉൾപ്പെടെ 58 പേരെ ഐഎസ് ഭീകരർ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയെന്നു റിപ്പോർട്ട്.

മൊസൂൾ നഗരം പിടിക്കാൻ് ഇറാക്കിസൈന്യം ഒരുക്കം നടത്തുന്നതിനിടെ നഗരം സൈന്യത്തിനു കൈമാറാൻ ഗൂഢാലോചന നടന്നെന്നാണ് ആരോപണം. ഗൂഢാലോചനയിൽ പങ്കെടുത്ത ഐഎസ് നേതാവ് ഉൾപ്പെടെയുള്ളവരെ പിടികൂടി വധിക്കുകയായിരുന്നുവെന്ന് ഇറാക്കി സൈന്യവുമായി ബന്ധപ്പെട്ട കേന്ദ്രം പറഞ്ഞു.


കൊലപ്പെടുത്തിയവരെ എല്ലാം നഗരപ്രാന്തത്തിൽ കൂട്ടക്കുഴിമാടത്തിൽ കബറടക്കി.ഗൂഢാലോചന തകർത്തെങ്കിലും ഐഎസിനു ജനങ്ങളുടെയും സ്വന്തം അണികളുടെയും പിന്തുണ കുറഞ്ഞെന്നു വ്യക്‌തമായെന്ന് ഇറാക്ക് ഭീകരവിരുദ്ധസ്ക്വാഡിന്റെ വക്‌താവ് സാഭാ അൽനുമാനി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.