ടൈസൺ ഗേയുടെ മകൾ വെടിയേറ്റു മരിച്ചു
ടൈസൺ ഗേയുടെ മകൾ വെടിയേറ്റു മരിച്ചു
Sunday, October 16, 2016 10:56 AM IST
ന്യൂയോർക്ക്: അമേരിക്കൻ സ്പ്രിന്റർ ടൈസൻ ഗേയുടെ മകൾ ട്രിനിറ്റി(15) വെടിയേറ്റു മരിച്ചു. യുഎസിലെ കെന്റക്കിയിൽ ഒരു റസ്റ്ററന്റിൽ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിനിടെ ട്രിനിറ്റിക്കു വെടിയേൽക്കുകയായിരുന്നു. കഴുത്തിനു വെടിയേറ്റ ട്രിനിറ്റിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 100 മീറ്ററിലെ യുഎസ് റിക്കാർഡ് ജേതാവാണ് ടൈസൺ ഗേ. ഉസൈൻ ബോൾട്ടിനു പിന്നിൽ 100 മീറ്ററിലെ രണ്ടാമത്തെ മികച്ച സമയത്തിന്റെ റിക്കാർഡും ഗേയുടെ പേരിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.