ജെഎംബി നേതാവിനെ ബംഗ്ളാദേശിൽ തൂക്കിലേറ്റി
ജെഎംബി നേതാവിനെ ബംഗ്ളാദേശിൽ തൂക്കിലേറ്റി
Monday, October 17, 2016 11:51 AM IST
ധാക്ക: നിരോധിത ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ളാദേശിന്റെ(ജെഎംബി) നേതാവ് ആരിഫ് എന്ന അസദുൽ ഇസ്ലാമിനെ ഖുൽനാ ജയിലിൽ തൂക്കിലേറ്റി.

2005ൽ സ്ഫോടനം നടത്തി രണ്ടു ജഡ്ജിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആരിഫ്.
ആരിഫിന്റെ കൂട്ടുപ്രതികളായ മറ്റ് ആറുപേരുടെ വധശിക്ഷ നേരത്തെ നടപ്പാക്കിയിരുന്നു. ഈ വർഷം ജൂലൈയിൽ ധാക്ക റസ്റ്ററന്റിൽ ആക്രമണം നടത്തി 22 പേരെ വധിച്ചതും ജെഎംബിയാണെന്ന് ആരോപിക്കപ്പെടുന്നു. ബംഗ്ളാദേശിൽ ശരിയത്ത് നടപ്പാക്കുന്നതിനു ശ്രമിക്കുന്ന സംഘടനയാണു ജെഎംബി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.