തുർക്കിയുടെ വ്യോമാക്രമണം: 200 കുർദ് സൈനികർ കൊല്ലപ്പെട്ടു
തുർക്കിയുടെ വ്യോമാക്രമണം: 200 കുർദ് സൈനികർ കൊല്ലപ്പെട്ടു
Thursday, October 20, 2016 11:43 AM IST
അങ്കാറ: വടക്കൻ സിറിയയിൽ ഇന്നലെ തുർക്കി നടത്തിയ 26 വ്യോമാക്രമണങ്ങളിൽ 160നും 200നും ഇടയ്ക്കു കുർദിഷ് സൈനികർ കൊല്ലപ്പെട്ടു. പ്രസിഡന്റ് അസാദിനെതിരേ പോരാട്ടം നടത്തുന്ന ഫ്രീസിറിയൻ ആർമിയെ സഹായിക്കാനായി ഓഗസ്റ്റിലാണ് തുർക്കി സൈനിക ഇടപെടൽ ആരംഭിച്ചത്.

അസാദിനെതിരേയുള്ള യുദ്ധത്തിൽ സഹകരിക്കുന്ന കുർദുകൾക്ക് എതിരേ തുർക്കി വ്യോമാക്രമണം നടത്തുന്നതിൽ അമേരിക്കയ്ക്ക് അതൃപ്തിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.