ഇസ്ലാമാബാദ്: അതിർത്തിയിൽ ഇന്ത്യ നടത്തിയ വെടിവയ്പിൽ സാധാരണക്കാരൻ കൊല്ലപ്പെട്ടതായി ആരോപിച്ച് പാക്കിസ്‌ഥാൻ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി.

ഇന്ത്യ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്നും കുട്ടികളും സ്ത്രീകളും അടക്കം 12 പേർക്ക് പരിക്കറ്റേതായും പാക്കിസ്‌ഥാൻ ആരോപിച്ചു.