ഉത്തരകൊറിയൻ മിസൈൽ വീണ്ടും പൊട്ടിത്തെറിച്ചു
ഉത്തരകൊറിയൻ മിസൈൽ വീണ്ടും പൊട്ടിത്തെറിച്ചു
Thursday, October 20, 2016 11:43 AM IST
സിയൂൾ: ഉത്തരകൊറിയ ഇന്നലെ നടത്തിയ മധ്യദൂര മുസുദാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം പരാജയപ്പെട്ടു. പ്യോംഗ്യാംഗ് സമയം രാവിലെ 6.30നു വിക്ഷേപിച്ച മിസൈൽ വിക്ഷേപണം കഴിഞ്ഞയുടൻ പൊട്ടിത്തെറിച്ചു. ശനിയാഴ്ച വിക്ഷേപിച്ച മിസൈലും ഇത്തരത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഹില്ലരി–ട്രംപ് ടിവി സംവാദത്തിന് ഏതാനും മണിക്കൂറുകൾക്കു മുമ്പായിരുന്നു ഇന്നലത്തെ മിസൈൽ പരീക്ഷണം. ആണവായുധ പ്രയോഗത്തിന് ഉത്തരകൊറിയ ശ്രമിച്ചാൽ ശക്‌തമായ പ്രതികരണമുണ്ടാവുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി മുന്നറിയിപ്പു നൽകി.


മുസുദാൻ മിസൈലിന് 2500നും 4000ത്തിനും ഇടയ്ക്കു കിലോമീറ്റർ ദൂരപരിധിയുണ്ട്. ഗുവാമിലെ യുഎസ് സൈനികത്താവളത്തിൽ എത്താൻ ഈ മിസൈലിനു ശേഷിയുണ്ട്. എട്ടുതവണപരീക്ഷിച്ചെങ്കിലും ഏഴുതവണയും പരാജയമായിരുന്നു ഫലം. ഒരു പ്രാവശ്യം മാത്രം 400 കിലോമീറ്റർ സഞ്ചരിച്ച് ജപ്പാൻ സമുദ്രാതിർത്തിയിൽ പതിച്ചു. മിസൈലിന്റെ പ്രവർത്തനശേഷി ഉത്തരകൊറിയ മെച്ചപ്പെടുത്തുകയാണെന്നു ഏറോസ്പേസ് എൻജിനിയർ ജോൺ ഷില്ലിംഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.