മദ്യലഹരിയിൽ ബസ് തട്ടിയെടുത്ത് ഓടിച്ച ഇന്ത്യൻ വംശജന് തടവുശിക്ഷ
Friday, October 21, 2016 12:31 PM IST
ലണ്ടൻ: മദ്യലഹരിയിൽ ഇരുനില ബസ് തട്ടിയെടുത്ത് അപകടകരമാം വിധം ഓടിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത ഇന്ത്യൻ വംശജന് ബ്രിട്ടനിൽ 21 മാസം തടവ്. ദീപക് മൽഹോത്ര(35) എന്ന യുവാവിനാണ് ഹാരോക്രൗൺ കോടതി ശിക്ഷ വിധിച്ചത്.

ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ദീപക് മൽഹോത്ര ഹെർട്ഫോർഡ്ഷയറിലെ വാട്ഫോർഡ് ബസ് സ്റ്റേഷനിൽ രാത്രി പാർക്ക് ചെയ്തിരുന്ന ബസ് തട്ടിയെടുത്ത് നഗരത്തിലൂടെ ഓടിക്കുകയായിരുന്നു. സിഗ്നലുകൾ ലംഘിച്ച് ബസ് ഓടിച്ച ദീപക് നടപ്പാതകളും ഇടിച്ചുതകർത്തു. സംഭവത്തിൽ ആർക്കും പരിക്ക് പറ്റിയില്ല.


മദ്യപിച്ച് വാഹനമോടിച്ചതടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണ് ദീപക് മൽഹോത്ര. എന്നാൽ കുടുംബപ്രശ്നങ്ങൾ നിമിത്തം ആത്മഹത്യാശ്രമമാണ് തന്റെ കക്ഷി ചെയ്തതെന്നും സംഭവത്തിൽ അദ്ദേഹത്തിന് കുറ്റബോധമുണ്ടെന്നും മൽഹോത്രയുടെ അഭിഭാഷകൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.