കാഷ്മീർ: സലാഹുദീൻ പാക് സൈന്യത്തിന്റെ സഹായം തേടി
Friday, October 21, 2016 12:31 PM IST
ഇസ്ലാമാബാദ്: കാഷ്മീർ വിഷയത്തിൽ പാക് സൈന്യത്തിന്റെ സഹായം ഹിസ്ബുൾ മുജാഹിദീൻ നേതാവ് സയീദ് സലാഹുദീൻ തേടി. പാക് അധിനിവേശ കാഷ്മീരിലെ ഭീകരതാവളങ്ങളിൽ മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യൻ സൈന്യത്തിന്റെ അവകാശവാദത്തെ അദ്ദേഹം എതിർത്തു.

ചർച്ചയിലൂടെയോ പ്രമേയത്തിലൂടെയോ കാഷ്മീർ വിഷയം പരിഹരിക്കപ്പെടില്ലെന്നും ഇതിനു പാക് സൈന്യത്തിന്റെ പിന്തുണ ആവശ്യമാണെന്നും യുണൈറ്റഡ് ജിഹാദ് കൗൺസിൽ ചെയർമാൻ കൂടിയായ സലാഹുദീൻ പറഞ്ഞതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.