ജയിച്ചാൽ ഫലം അംഗീകരിക്കാമെന്നു ട്രംപ്
ജയിച്ചാൽ ഫലം അംഗീകരിക്കാമെന്നു  ട്രംപ്
Friday, October 21, 2016 12:31 PM IST
ഡെലാവെയർ: അടുത്തമാസം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ ജയിക്കുന്ന പക്ഷം പ്രസ്തുത ഫലം അംഗീകരിക്കാമെന്നു ട്രംപ്.

ഒഹായോയിലെ ഡെലാവെയറിൽ റിപ്പബ്ളിക്കൻ പാർട്ടിക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലാസ്വേഗസിലെ ടിവി സംവാദത്തിൽ തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കുമോ എന്നു വ്യക്‌തമാക്കാൻ ട്രംപ് വിസമ്മതിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഫലം വരട്ടെ, അപ്പോൾ മറുപടി പറയാം. എല്ലാവരെയും തത്കാലം സസ്പെൻസിൽ നിർത്താനാണ് ആഗ്രഹം–ട്രംപിന്റെ പ്രഖ്യാപനം അമേരിക്ക ഞെട്ടലോടെയാണു കേട്ടത്. ട്രംപിന്റെ ജനാധിപത്യവിരുദ്ധ നിലപാട് പേടിപ്പിക്കുന്നതാണെന്നു എതിർ സ്‌ഥാനാർഥി ഹില്ലരി ക്ലിന്റൺ പ്രതികരിക്കുകയും ചെയ്തു.


ഇന്നലെ ഡെലാവെയറിലെ യോഗത്തിൽ ട്രംപ് പുതിയ നിലപാട് വ്യക്‌തമാക്കുകയായിരുന്നു. സുവ്യക്‌തമായ ഫലം അംഗീകരിക്കും. എന്നാൽ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അതു നിയമപരമായ രീതിയിൽ ചോദ്യം ചെയ്യും. വോട്ടിംഗിൽ തിരിമറി നടക്കാനിടയുണ്ടെന്നും സത്യസന്ധതയില്ലാത്ത ചില മാധ്യമങ്ങൾ ജനമനസിൽ വിഷം കുത്തിവയ്ക്കുകയാണെന്നും ടിവി സംവാദത്തിൽ ട്രംപ് ആരോപിച്ചിരുന്നു.

വോട്ടിംഗിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന ആരോപണം അപകടകരമാണെന്നും ജനാധിപത്യത്തിന്റെ വിലയിടിക്കുന്നതാണെന്നും പ്രസിഡന്റ് ഒബാമ ഇന്നലെ മറുപടി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.