കാമറൂണിൽ ട്രെയിൻ അപകടം; 73 മരണം
കാമറൂണിൽ ട്രെയിൻ അപകടം; 73 മരണം
Saturday, October 22, 2016 11:46 AM IST
യോണ്ടെ: കാമറൂണിൽ ട്രെയിൻ പാളംതെറ്റി 73 പേർ മരിച്ചു. കാമറൂണിന്റെ തലസ്ഥാനമായ യോണ്ടെയിൽ നിന്ന് സാമ്പത്തിക തലസ്ഥാനമായ ദൗലയിലേക്ക് പുറപ്പെട്ട പാസഞ്ചർ ട്രെയിനാണ് വെള്ളിയാഴ്ച അപകടത്തിൽപ്പെട്ടത്. യോണ്ടെയിൽ നിന്ന് 120 കിലോമീറ്റർ മാറി സെൻട്രൽ പ്രവിശ്യയിലെ എസേക്ക സ്റ്റേഷനു സമീപത്തു വച്ചാണ് അപകടം നടന്നത്. യാത്രക്കാരുടെ എണ്ണം കൂടിയതുമൂലമാണ് അപകടമെന്നു കരുതുന്നു.

കനത്ത മഴയിൽ യോണ്ടെ— ദൗല റോഡ് ഇടിഞ്ഞതിനെത്തുടർന്ന് പാലം തകർന്നതോടെ ബസ് യാത്ര സാധ്യമല്ലാതായി. ഇതോടെ യാത്രക്കാർ ട്രെയിനിലേക്ക് ഇടിച്ചുകയറി. 53 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.