മാൾട്ടയിൽ വിമാനം തകർന്ന് അഞ്ചു മരണം
മാൾട്ടയിൽ വിമാനം തകർന്ന് അഞ്ചു മരണം
Monday, October 24, 2016 11:48 AM IST
വാലറ്റ: ഫ്രഞ്ച് കസ്റ്റംസ് ഉദ്യോഗസ്‌ഥർ സഞ്ചരിച്ച നിരീക്ഷണ വിമാനം മാൾട്ടയിൽ തകർന്ന് അഞ്ചുപേർ മരിച്ചു. പ്രതിരോധവകുപ്പിലെ മൂന്ന് ഉദ്യോഗസ്‌ഥരും രണ്ടു സ്വകാര്യ കോൺട്രാക്ടർമാരുമാണു മരിച്ചത്. എല്ലാവരും ഫ്രഞ്ചുകാരാണ്.

മയക്കുമരുന്നു കള്ളക്കടത്തുകാരെയും മനുഷ്യക്കടത്തുകാരെയും നിരീക്ഷിക്കുന്നതിനു പോയ വിമാനമാണു തകർന്നത്. മാൾട്ട അന്തർദേശീയ വിമാനത്താവളത്തിൽനിന്നു ലിബിയയിലെ മിസ്റാത്തയിലേക്കു പോകാനായി പറന്നുയർന്ന ഉടൻ വിമാനം തകരുകയായിരുന്നു. വിമാനത്തിൽ സ്ഫോടനമുണ്ടായിട്ടില്ലെന്നാണു സൂചന.അപകടത്തെത്തുടർന്നു മാൾട്ടാ അന്തർദേശീയ വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.