യുഎസ് അംബാസഡർ അരുണാചലിൽ: ചൈനയ്ക്ക് എതിർപ്പ്
യുഎസ് അംബാസഡർ അരുണാചലിൽ: ചൈനയ്ക്ക് എതിർപ്പ്
Monday, October 24, 2016 11:48 AM IST
ബെയ്ജിംഗ്: ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ റിച്ചാർഡ് വർമ അരുണാചൽ പ്രദേശ് സന്ദർശിച്ചതിനെ രൂക്ഷമായി വിമർശിച്ച് ചൈന. അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റാണെന്നും ഇന്ത്യ–ചൈന അതിർത്തി തർക്കത്തിലേക്ക് വാഷിംഗ്ടണെ വലിച്ചിഴയ്ക്കരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്‌താവ് ലു കെംഗ് പറഞ്ഞു.

അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ക്ഷണപ്രകാരം 22നാണ് റിച്ചാർഡ് വർമ അരുണാചൽ പ്രദേശിലെ തവാംഗ് സന്ദർശിച്ചത്. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്‌ഥൻ സതേൺ ടിബറ്റ് സന്ദർശിച്ചതിനെ ചൈന ശക്‌തമായി അപലപിക്കുന്നുവെന്നും ലു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.