ക്വാളിറ്റി മാനേജ്മെന്റിനുള്ള അന്താരാഷ്ട്ര പുരസ്കാരം എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷണൽ അക്കാഡമിക്ക്
ക്വാളിറ്റി മാനേജ്മെന്റിനുള്ള അന്താരാഷ്ട്ര പുരസ്കാരം എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷണൽ അക്കാഡമിക്ക്
Tuesday, October 25, 2016 12:02 PM IST
അബുദാബി: സ്പെയിനിലെ മാഡ്രിഡ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ക്വാളിറ്റി മാനേജ്മെന്റ് സ്‌ഥാപനമായ ബിസിനസ് ഇനിഷ്യേറ്റീവ് ഡയറക്ഷൻസ് 2016–17 ലെ അന്താരാഷ്ട്ര ക്വാളിറ്റി മാനേജ്മെന്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച വിദ്യാഭ്യാസ സ്‌ഥാപനത്തിനുള്ള ക്യുസി 100 മോഡൽ ഗോൾഡ് കാറ്റഗറി അവാർഡ് എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷണൽ അക്കാഡമിക്ക് ലഭിച്ചു.

ഗൾഫിലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽനിന്ന് ഈ അന്താരാഷ്ട്ര പുരസ്കാരം ലഭിക്കുന്ന ആദ്യ വിദ്യാഭ്യാസസ്‌ഥാപനമാണ് എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷണൽ അക്കാഡമി.


പാരീസിൽ 43 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത വേൾഡ് ക്വാളിറ്റി കൺവൻഷനിൽ എഫിയ ചെയർമാൻ ഡോ.ഫ്രാൻസിസ് ക്ലീറ്റസ്, ബിസിനസ് ഇനിഷ്യേറ്റീവ് ഡയറക്ഷൻസ് പ്രസിഡന്റ് ജോസ് പ്രീറ്റോയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.