ക്വെറ്റയിലെ ഭീകരാക്രമണം: ജോൺ കിർബി അനുശോചിച്ചു
Tuesday, October 25, 2016 12:02 PM IST
വാഷിംഗ്ടൺ: പാക്കിസ്‌ഥാനിൽ ബലൂചിസ്‌ഥാനിലെ ക്വെറ്റയിൽ പോലീസ് ട്രെയിനിംഗ് സെന്ററിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ 61 പേർ മരിക്കാനിടയായ സംഭവത്തിൽ അമേരിക്കയിലെ പബ്ളിക് അഫയേഴ്സ് ബ്യൂറോ അസിസ്റ്റന്റ് സെക്രട്ടറിയും വക്‌താവുമായ ജോൺ കിർബി അനുശോചിച്ചു.

ആക്രമണത്തിൽ കൊല്ലപ്പെവരോടും കുടുംബാംഗങ്ങളോടും പാക്കിസ്‌ഥാൻ സർക്കാരിനോടുമൊപ്പമാണ് അമേരിക്കയെന്ന് അദ്ദേഹം തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഭീകരാക്രമണങ്ങളെ നേരിടുന്നതിന് പാക്കിസ്‌ഥാനൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.