ഇറാക്കിൽ കരയാക്രമണത്തിനു മടിക്കില്ലെന്നു തുർക്കി
ഇറാക്കിൽ കരയാക്രമണത്തിനു മടിക്കില്ലെന്നു തുർക്കി
Tuesday, October 25, 2016 12:02 PM IST
അങ്കാറ: കുർദിസ്‌ഥാൻ വർക്കേഴ്സ് പാർട്ടി(പികെകെ) തീവ്രവാദികളിൽനിന്നുള്ള ഭീഷണി നേരിടാൻ ആവശ്യമെങ്കിൽ വടക്കൻ ഇറാക്കിൽ സൈനികാക്രമണം നടത്തുമെന്നു തുർക്കി വിദേശകാര്യമന്ത്രി മെവ്ലട് കവ്സോഗ്ടുളു. കനാൽ 24 ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പു നൽകിയത്.സിറിയയിൽ തുർക്കിസൈനികർ ഈയിടെ ആക്രമണം നടത്തിയ കാര്യം കവ്സോഗ്ളു ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ഐഎസിനെ തുരത്താനും കുർദിഷ് വൈപിജി സൈനികരുടെ മുന്നേറ്റം തടയാനും ഓഗസ്റ്റ് 24നാണ് സിറിയയിൽ തുർക്കി ആക്രമണം ആരംഭിച്ചത്. സിറിയൻ വിമതർക്കു തുർക്കി എല്ലാ സഹായവും നൽകുന്നുണ്ട്. വടക്കുകിഴക്കൻ തുർക്കിയിൽ സ്വയംഭരണത്തിനു ശ്രമിക്കുന്ന പികെകെയ്ക്ക് വടക്കൻ ഇറാക്കിലെ ഖ്വാണ്ഡിൽ പർവതനിരകളിൽ താവളങ്ങളുണ്ട്. ഇപ്പോൾ അവർ സിൻജാറിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണു ശ്രമിക്കുന്നത്, ഇറാക്കിൽനിന്നുള്ള ഭീഷണി വർധിച്ചാൽ സൈനിക ഇടപെടലിനു മടിക്കില്ലെന്നു കവ്സോഗ്ടുളു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.