അതിർത്തിയിൽ പാക് വെടിവയ്പ്; പ്രത്യാക്രമണത്തിൽ മൂന്നു പാക്കിസ്‌ഥാൻ സൈനികർ മരച്ചു
അതിർത്തിയിൽ പാക് വെടിവയ്പ്; പ്രത്യാക്രമണത്തിൽ മൂന്നു പാക്കിസ്‌ഥാൻ സൈനികർ മരച്ചു
Tuesday, October 25, 2016 12:02 PM IST
ഇസ്ലാമാബാദ്/ജമ്മു: ഇന്ത്യ– പാക്കിസ്‌ഥാൻ അതിർത്തിയിൽ നൗഷേര സെക്ടറിൽ പാക്കിസ്‌ഥാൻ നടത്തിയ ആക്രമണത്തിനെതിരേ ഇന്ത്യ നടത്തിയ ശക്‌തമായ പ്രത്യാക്രമണത്തിൽ മൂന്നു പാക്കിസ്‌ഥാൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യൻ പക്ഷത്ത് ആളപായമില്ലെന്നും കരസേനാവൃത്തങ്ങൾ അറിയിച്ചു.

ആർഎസ് പുരയിലെ സചേത്ഗഡ് സെക്ടറിൽ ഇന്നലെ പാക് റേഞ്ചേഴ്സ് നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ ആറു സ്ത്രീകൾക്കു പരിക്കേറ്റു. ഷെല്ലാക്രമണത്തിൽ ഇവരുടെ വീടു തകർന്നു. പാക് അധീന കാഷ്മീരിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനുശേഷം 41 തവണ പാക്കിസ്‌ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.


കാഷ്മീർ അതിർത്തിയിൽ ഇന്ത്യ ആക്രമണം നടത്തുകയാണെന്ന് ആരോപിച്ച് പാക്കിസ്‌ഥാനിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി. സിൻഹയെ പാക്കിസ്‌ഥാൻ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.