ട്രംപ് ലക്ഷ്യമിടുന്നതു ജനാധിപത്യത്തിന്റെ തകർച്ച: ഹില്ലരി
ട്രംപ് ലക്ഷ്യമിടുന്നതു ജനാധിപത്യത്തിന്റെ തകർച്ച: ഹില്ലരി
Wednesday, October 26, 2016 11:58 AM IST
വാഷിംഗ്ടൺ: കഴിഞ്ഞ 240 വർഷങ്ങളായി അമേരിക്ക വിലമതിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന മൂല്യങ്ങൾ തള്ളിപ്പറയുന്ന ഡൊണാൾഡ് ട്രംപ് ജനാധിപത്യം അട്ടിമറിക്കാനാണു ലക്ഷ്യമിടുന്നതെന്നു ഹില്ലരി ക്ലിന്റൺ ആരോപിച്ചു.

കുടിയേറ്റക്കാർ, ആഫ്രിക്കൻ അമേരിക്കക്കാർ, ലാറ്റിൻ വംശജർ, സ്ത്രീകൾ, മുസ്്ലിംകൾ തുടങ്ങി വിവിധ വിഭാഗങ്ങളെ പ്രചാരണയോഗങ്ങളിൽ ട്രംപ് ആക്രമിച്ചു. ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യമെന്നു ഫ്ളോറിഡയിൽ പ്രചാരണത്തിനെത്തിയ ഹില്ലരി ആരോപിച്ചു.


ട്രംപിന്റെ ദുഷ്പ്രചാരണങ്ങളെ അർഹിക്കുന്ന അവജ്‌ഞയോടെ ജനം തള്ളിക്കളയുകയാണെന്നും മുൻകൂർ വോട്ടിനു ലക്ഷക്കണക്കിനാളുകൾ രജിസ്റ്റർ ചെയ്തത് ഇതിനു തെളിവാണെന്നും ഹില്ലരി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.