സിറിയൻ സ്കൂളിൽ വ്യോമാക്രമണം: 22 മരണം
സിറിയൻ സ്കൂളിൽ വ്യോമാക്രമണം: 22 മരണം
Wednesday, October 26, 2016 11:59 AM IST
ബെയ്റൂട്ട്: സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിൽ വ്യോമാക്രമണത്തിൽ ഏഴു കുട്ടികൾ ഉൾപ്പെടെ 22 സാധാരണക്കാർ കൊല്ലപ്പെട്ടു. ഹാസ് ഗ്രാമത്തിലെ സ്കൂൾ സമുച്ചയത്തിൽ ബോംബു പതിച്ചു. ആറു തവണ ഹാസിൽ വ്യോമാക്രമണം ഉണ്ടായെന്നു സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. റഷ്യയുടെയോ സിറിയയുടെയോ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയത്.

സ്കൂളിൽ നിന്നു വിദ്യാർഥികൾ തിരിച്ചുപോകുമ്പോഴാണ് ഒരു റോക്കറ്റ് കവാടത്തിൽ പതിച്ചത്. ഒരു കുട്ടിയുടെ അറ്റുപോയ കൈയ്, സഞ്ചിയിൽ മുറുക്കിപ്പിടിച്ചിരിക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


മുൻ അൽനുസ്റാ മുന്നണി ഉൾപ്പെട്ട വിമത ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് ഇഡ്ലിബ് പ്രവിശ്യ. ഇവിടെ അടുത്തകാലത്തായി വ്യോമാക്രണം വർധിച്ചിട്ടുണ്ട്. ഭീകരരെ ലക്ഷ്യമിട്ടുള്ള ആക്രമണം ശക്‌തമാക്കുമെന്നു നേരത്തെ റഷ്യ വ്യക്‌തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.