ഇറാക്കി സൈന്യം മൊസൂളിനടുത്തെത്തി
Thursday, October 27, 2016 1:13 PM IST
മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായ മൊസൂൾ നഗരം തിരിച്ചു പിടിക്കാനെത്തിയ ഇറാക്കി സൈന്യം മൊസൂളിനു തെക്ക് ഐഎസ് നിരവധി ആളുകളെ തൂക്കിലേറ്റിയ ഹമ്മാം അൽ–അലി പിടിച്ചെടുത്തു. യുദ്ധത്തടവുകാരായി പിടിയിലായ സൈനികരെയും പോലീസ് ഉദ്യോഗസ്‌ഥരെയും ഐഎസ് കൂട്ടക്കൊല ചെയ്തിരുന്ന സ്‌ഥലമാണിതെന്നു സൈനിക വക്‌താവ് അറിയിച്ചു.

ഹമ്മാം അൽ–അലിയിൽനിന്നു പിൻമാറുന്നതിനു ആഴ്ചകൾക്കു മുമ്പ് തടവിലായിരുന്ന നിരവധിപ്പേരെ ഐഎസ് വധിച്ചതായി യുഎൻ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ വക്‌താവ് റൂപർട്ട് കോൾവില്ല പറഞ്ഞു.


ഇതിനിടെ, മൊസൂൾ തിരിച്ചു പിടിക്കാൻ ഇറാക്കി സേന ആരംഭിച്ച സൈനികനീക്കത്തിൽ 900 ഐഎസ് ഭീകകർ കൊല്ലപ്പെട്ടതായി അമേരിക്ക അറിയിച്ചു. അമേരിക്കൻ സഖ്യത്തിന്റെ പിന്തുണയോടെ ഇറാക്കി സേനയും കുർദ് സൈന്യവും മൊസൂൾ പിടിക്കാൻ പോരാട്ടം നടത്തുന്നതെന്നു യുഎസ് മിലിട്ടറി സെൻട്രൽ കമാൻഡ് ജനറൽ ജോസഫ് വോട്ടൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.