മാർപാപ്പയുടെ ദീപാവലി ആശംസ
മാർപാപ്പയുടെ ദീപാവലി ആശംസ
Thursday, October 27, 2016 1:13 PM IST
വത്തിക്കാൻസിറ്റി: ഏവർക്കും ദീപാവലി ആശംസകൾ നേർന്ന് ഫ്രാൻസിസി മാർപാപ്പ. മാർപാപ്പയ്ക്കു വേണ്ടി മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കർദിനാൾ ഴാങ് ലൂയി ടോറാൻ ആണു സന്ദേശമയച്ചത്.

കുടുംബബന്ധങ്ങൾ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത സന്ദേശത്തിൽ മാർപാപ്പ ഓർമപ്പെടുത്തുന്നുണ്ട്. മാതാപിതാക്കളുടെ സന്മാതൃക കുട്ടികൾ കണ്ടുവളരേണ്ട ഇടമായ കുടുംബങ്ങൾ ഇന്നു വലിയ വെല്ലുവിളികൾ നേരിടുകയാണെന്നു സന്ദേശം പറയുന്നു. സന്തോഷകരമായ ദീപാവലി ഏവർക്കും ആശംസിച്ചുകൊണ്ടാണു സന്ദേശം അവസാനിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.