മൊസൂളിൽ ഐഎസ് 250 പേരെ വധിച്ചു
മൊസൂളിൽ ഐഎസ് 250 പേരെ വധിച്ചു
Friday, October 28, 2016 12:23 PM IST
ജനീവ: ഇറാക്കിലെ മൊസൂളിൽ ഐഎസ് ഭീകരർ ഈയാഴ്ച 250 പേരെ കൊലപ്പെടുത്തിയതായി യുഎൻ പറഞ്ഞു. മനുഷ്യപ്പരിചകളായി ഉപയോഗിക്കാനായി മൊസൂൾ പ്രാന്തത്തിൽനിന്ന് 8,000പേരെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ടെന്നു യുഎൻ മനുഷ്യാവകാശ വക്‌താവ് രവീന ഷംസദാനി റിപ്പോർട്ടർമാരോടു പറഞ്ഞു.ബുധനാഴ്ച 232 പേരെ വെടിവച്ചുകൊന്നു. ഇതിൽ 190 പേർ ഇറാക്കിലെ മുൻ സുരക്ഷാ ഓഫീസർമാരാണ്.

ഇതേസമയം, ഐഎസിൽനിന്നു മൊസൂൾ നഗരം പിടിക്കാൻ ആരംഭിച്ച യുദ്ധത്തിൽ ഇതിനകം 9,00 ഐഎസ് ഭീകരരെ വധിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡിലെ ജനറൽ ജോസഫ് വോട്ടൽ പറഞ്ഞു. ഇറാക്കിസൈനികരും, കുർദിഷ് പെഷ്മാർഗ സൈനികരും ഷിയാ, സുന്നി പോരാളികളും ഉൾപ്പെടെ ഒരു ലക്ഷത്തോളം സൈനികരാണ് മൊസൂൾ പിടിക്കാനുള്ള യുദ്ധത്തിൽ പങ്കെടുക്കുന്നത്. ഇവർക്ക് അമേരിക്കൻ, ഇറാക്കി യുദ്ധവിമാനങ്ങളുടെ പിൻബലമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.