ഒഹായോയിൽ അക്രമം കാട്ടിയതു സോമാലിയൻ വിദ്യാർഥി
ഒഹായോയിൽ അക്രമം കാട്ടിയതു സോമാലിയൻ വിദ്യാർഥി
Tuesday, November 29, 2016 1:56 PM IST
കൊളംബസ്: ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞദിവസം അക്രമം നടത്തിയതിനിടെ പോലീസിന്റെ വെടിയേറ്റു മരിച്ച വിദ്യാർഥി സോമാലിയയിൽനിന്നു കുടിയേറിയ കുടുംബത്തിലെ അംഗമാണെന്നു റിപ്പോർട്ട്. അബ്ദുൾ റസാക് അലി അർത്താൻ എന്നാണ് ഇയാളുടെ പേരെന്ന് അധികൃതർ പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ കൊളംബസിലെ കാമ്പസിൽ എത്തിയ അക്രമി വിദ്യാർഥികളുടെ ഇടയിലേക്ക് കാർ ഓടിച്ചുകയറ്റി. വിദ്യാർഥികളെ കത്തികൊണ്ടു കുത്തുകയും ചെയ്തു. 11 പേർക്കു പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.