ഇന്ത്യയിൽനിന്നുള്ള പരുത്തി പാക്കിസ്‌ഥാൻ തിരിച്ചയച്ചു
ഇന്ത്യയിൽനിന്നുള്ള പരുത്തി പാക്കിസ്‌ഥാൻ തിരിച്ചയച്ചു
Wednesday, December 7, 2016 2:18 PM IST
കറാച്ചി: ഇന്ത്യയിൽനിന്ന് കയറ്റി അയച്ച 33 ലക്ഷം ഡോളറിന്റെ പരുത്തി പാക്കിസ്‌ഥാൻ തിരിച്ചയച്ചു. ഇറക്കുമതിക്കാർ മതിയായ നിയമങ്ങൾ പാലിച്ചില്ലെന്നാരോപിച്ചാണ് ദേശീയ ഭക്ഷ്യസുരക്ഷാ, പ്ലാന്റ് പ്രൊട്ടക്ഷൻ വകുപ്പ് പരുത്തി തിരിച്ചയച്ചതെന്നു പാക് ദിനപത്രം ഡോൺന്യൂസ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽനിന്നുള്ള പരുത്തി തിരിച്ചയച്ചത് പാക് ടെക്സ്റ്റൈൽ വ്യവസായത്തെ ഞെട്ടിച്ചു. കഴിഞ്ഞവർഷം 80 കോടി ഡോളറിന്റെ പരുത്തിയാണ് ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തത്. പാക്കിസ്‌ഥാൻ പ്ലാന്റ് ക്വാറന്റൈൻ ആക്ട് 1976 ലംഘിച്ചാണ് ഇന്ത്യയിൽനിന്ന് ഇറക്കുമതി നടത്തിയതെന്നു കസ്റ്റംസ് ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.