കലിഫോർണിയയിൽ ഭൂകമ്പം
കലിഫോർണിയയിൽ ഭൂകമ്പം
Thursday, December 8, 2016 2:39 PM IST
വാഷിംഗ്ടൺ ഡിസി: വടക്കൻ കലിഫോർണിയ തീരമേഖലയിൽ ഇന്നലെ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.

യുറേക്കാ നഗരത്തിൽനിന്ന് 20 മൈൽ അകലെയായിരുന്നു പ്രഭവകേന്ദ്രം. യുറേക്കായിൽനിന്ന് 270 മൈൽ അകലെയുള്ള സാൻഫ്രാൻസിസ്കോയിൽ വരെ പ്രകമ്പനം അനുഭവപ്പെട്ടു. സുനാമി മുന്നറിയിപ്പില്ല. ഇതേ സമയം ചൈനയിലെ സിൻജിയാംഗ് മേഖലയിലെ ഹൂട്ടുബി കൗണ്ടിയിൽ ഇന്നലെ ഭൂകമ്പം ഉണ്ടായി.

റിക്ടർ സ്കെയിലിൽ 6.2 തീവ്രതയുള്ള ആദ്യത്തെ ഭൂകമ്പത്തെത്തുടർന്നു 140 തുടർചലനങ്ങളുമുണ്ടായി.പല കെട്ടിടങ്ങൾക്കും വിള്ളൽ വീണു. സ്കൂളുകളിൽനിന്നു വിദ്യാർഥികളെ ഒഴിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.