ഉന്നത വിദ്യാഭ്യാസ മേഖല പാർട്ടിയോടു വിധേയത്വം പുലർത്തണം: ചിൻപിംഗ്
ഉന്നത വിദ്യാഭ്യാസ മേഖല പാർട്ടിയോടു വിധേയത്വം  പുലർത്തണം: ചിൻപിംഗ്
Friday, December 9, 2016 2:35 PM IST
ബെയ്ജിംഗ്: യൂണിവേഴ്സിറ്റികളും കോളജുകളും കമ്യൂണിസ്റ്റ് പാർട്ടിയോടു വിധേയത്വം പുലർത്തണമെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള സ്‌ഥാപനങ്ങൾ കമ്യൂണിസ്റ്റ് നേതൃത്വവുമായി യോജിച്ചു പ്രവർത്തിക്കണമെന്ന് ചിൻപിംഗ് നിർദേശിച്ചതായി സിൻഹുവാ റിപ്പോർട്ടു ചെയ്തു.

പാർട്ടിയുടെ നയങ്ങൾ പൂർണമായി നടപ്പാക്കണം. പാശ്ചാത്യ മൂല്യങ്ങൾ പ്രചരിക്കുന്നതു തടയണം. ഇതിനായി പ്രത്യേക ഇൻസ്പെക്ടർമാരെ അടുത്തയിടെ പാർട്ടിയുടെ അച്ചടക്ക, അഴിമതി വിരുദ്ധ സമിതി കലാലയങ്ങളിലേക്ക് അയച്ചിരുന്നു. ചിൻപിംഗ് കമ്യൂണിസ്റ്റ് പാർട്ടി മേധാവിയായതിനെത്തുടർന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. മാധ്യമ പ്രവർത്തകർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാർട്ടി ലൈനിനു വിരുദ്ധമായി പ്രവർത്തിച്ച അഭിഭാഷകർ ഉൾപ്പെടെയുള്ളവരെ ജയിലിൽ അടച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.