ജൂലിയാനി ഡോണൾഡ് ട്രംപിന്റെ കാബിനറ്റിലേക്കില്ല
ജൂലിയാനി ഡോണൾഡ് ട്രംപിന്റെ കാബിനറ്റിലേക്കില്ല
Saturday, December 10, 2016 2:07 PM IST
ന്യൂയോർക്ക:് ഡോണൾഡ് ട്രംപിന്റെ കാബിനറ്റിൽ സ്റ്റേറ്റ് സെക്രട്ടറിയാവുമെന്നു കരുതപ്പെട്ടിരുന്ന മുൻ ന്യൂയോർക്ക് മേയർ റൂഡി ജൂലിയാനി കാബിനറ്റിൽ ചേരില്ല. തന്നെ പരിഗണിക്കേണ്ടെന്നു ജൂലിയാനി തന്നെ ആവശ്യപ്പെട്ടതായി ട്രംപ് ഇന്നലെ വ്യക്‌തമാക്കി.

റൂഡി ഏതെങ്കിലും പോസ്റ്റിൽ കാബിനറ്റിൽ ചേർന്നിരുന്നെങ്കിൽ നന്നായിരുന്നു. എന്നാൽ വിട്ടുനിൽക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം മാനിക്കുന്നു–ട്രംപ് പറഞ്ഞു. എക്സോൺ മൊബീൽ ചീഫ് എക്സിക്യൂട്ടീവ് റെക്സ് ടില്ലേർസൻ സ്റ്റേറ്റ് സെക്രട്ടറിയായേക്കുമെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.