ഏഡനിൽ ചാവേർ ആക്രമണം; 35 സൈനികർ കൊല്ലപ്പെട്ടു
ഏഡനിൽ ചാവേർ ആക്രമണം; 35 സൈനികർ കൊല്ലപ്പെട്ടു
Saturday, December 10, 2016 2:07 PM IST
ഏഡൻ: യെമനിലെ ഏഡൻ നഗരത്തിലെ സൈനിക ക്യാമ്പിൽ ചാവേർ ഭടൻ നടത്തിയ ആക്രമണത്തിൽ 35 സൈനികർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

സൈനികർ ശമ്പളം വാങ്ങാൻ ക്യൂ നിൽക്കുമ്പോൾ സ്ഫോടകവസ്തു നിറച്ച ബൽറ്റു ധരിച്ച ചാവേർ അവരുടെയിടയിൽ എത്തി സ്ഫോടനം നടത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.