മുന്നൂറു സാധുക്കൾക്കു മാർപാപ്പ ഭക്ഷണം നൽകി
Friday, January 6, 2017 2:44 PM IST
വത്തിക്കാൻസിറ്റി: ഭവനരഹിതരും അഭയാർഥികളും ഉൾപ്പെടെ 300 പേർക്ക് വത്തിക്കാനിൽ ഇന്നലെ ഉച്ചയ്ക്ക് ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക നിർദേശ പ്രകാരം ലഘുഭക്ഷണം വിതരണം ചെയ്തു. കൊട്ടാരങ്ങൾക്കു പകരം സമൂഹത്തിന്റെ പുറമ്പോക്കുകളിലാണു ദൈവത്തെ കണ്ടെത്താൻ ശ്രമിക്കേണ്ടതെന്നു ദനഹാ തിരുനാൾ ദിവ്യബലിക്കുശേഷം സന്ദേശം നൽകി മാർപാപ്പ പറഞ്ഞു.

സെന്റ് പീറ്റേഴ്സ് ദേവാലയാങ്കണത്തിൽ തടിച്ചുകൂടിയ അറുപതിനായിരത്തോളം പേർക്ക് ദൈവകാരുണ്യത്തെക്കുറിച്ചുള്ള ലഘുലേഖയും വിതരണം ചെയ്തു.