ഒബാമ നിയമിച്ച സ്‌ഥാനപതിമാർ രാജിവയ്ക്കണമെന്ന്
Friday, January 6, 2017 2:44 PM IST
വാഷിംഗ്ടൺഡിസി: പ്രസിഡന്റ് ഒബാമ നിയമിച്ച യുഎസ് സ്‌ഥാനപതിമാർ ജനുവരി 20നകം തന്നെ സ്‌ഥാനമൊഴിയണമെന്നു ട്രംപിന്റെ ഭരണകാര്യ ടീം ആവശ്യപ്പെട്ടു.

സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളുള്ളവർക്കും മറ്റും അല്പം സാവകാശം മുൻ സർക്കാരുകൾ അനുവദിച്ചിരുന്നതാണ്. എന്നാൽ ഇത്തരം സൗജന്യങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ട്രംപ് ടീം വ്യക്‌തമാക്കിയത്.

ജർമനി, ബ്രിട്ടൻ, കാനഡ തുടങ്ങി പല രാജ്യങ്ങളിലെയും സ്‌ഥാനപതിമാരുടെ തസ്തിക കുറെക്കാലത്തേക്ക് ഒഴിഞ്ഞുകിടക്കാൻ ട്രംപ്ടീമിന്റെ നിർദേശം ഇടയാക്കിയേക്കുമെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു.