പാക്കിസ്‌ഥാനിലെ വിവാദ സൈനിക കോടതികളുടെ പ്രവർത്തനം നിലച്ചു
Saturday, January 7, 2017 2:16 PM IST
ഇസ്ലാമാബാദ്: പാക്കിസ്‌ഥാനിലെ വിവാദ സൈനിക കോടതികളുടെ പ്രവർത്തനം നിലച്ചു. 2014 ഡിസംബറിൽ നൂറ്റിയമ്പതിലധികം കുട്ടികളുടെ മരണത്തിനിടയാക്കിയ പേഷാവർ ഭീകരാക്രമണത്തെത്തുടർന്നാണു കൊടും ഭീകരരുടെ അതിവേഗ വിചാരണയ്ക്കായി ഭരണഘടനാ ഭേദഗതിയോടെ പട്ടാളക്കോടതികൾ സ്‌ഥാപിച്ചത്. 161 ഭീകരരെയാണ് സൈനിക കോടതി പ്രത്യേക അധികാരം ഉപയോഗിച്ചു വധശിക്ഷയ്ക്കു വിധിച്ചത്. കോടതിക്ക് അനുവദിച്ചുനൽകിയ രണ്ടു വർഷത്തെ കാലാവധി പൂർത്തിയാകുമ്പോഴാണ് ഇതിന്റെ പ്രവർത്തനങ്ങൾ അവസാനിക്കുന്നത്. സൈനിക കോടതിയുടെ പ്രവർത്തനങ്ങൾക്കെതിരെ മനുഷ്യാവകാശപ്രവർത്തകർ രംഗത്തെത്തിയിരുന്നു. രണ്ടു വർഷത്തെ പ്രവർത്തനത്തിനിടെ 275 കേസുകളാണു കോടതി പരിഗണിച്ചത.