ഐവറി കോസ്റ്റിലെ സൈനിക ക്യാമ്പിൽ വെടിവയ്പ്
Saturday, January 7, 2017 2:16 PM IST
ബുവാക്ക്: ഐവറികോസ്റ്റിന്റെ വാണിജ്യ തലസ്‌ഥാനമായ അബീ്ജാനിലെ സൈനിക ക്യാമ്പിൽ വെടിവെയ്പ്. ശമ്പള വർധനവും ബോണസും ആവശ്യപ്പെട്ടാണു സൈനികർ വെടിവയ്പ് ആരംഭിച്ചതെന്നാണു റിപ്പോർട്ട്. അബീജാനിൽ ആരംഭിച്ച വെടിവയ്പ് സമീപത്തെ രണ്ടു ന ഗരങ്ങളിലേക്കു വ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്.

ബുവാക്കിലാരംഭിച്ച പ്രക്ഷോഭം പിന്നീടു മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പ്രശ്നക്കാരുമായി ചർച്ച നടത്താൻ സർക്കാർ സ ന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.