ട്രംപിന്റെ വിജയം യുഎസ് കോൺഗ്രസ് അംഗീകരിച്ചു
Saturday, January 7, 2017 2:16 PM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്‌ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിജയം യുഎസ് കോൺഗ്രസ് അംഗീകരിച്ചു.

വൈസ് പ്രസിഡന്റ് ജോ ബൈഡൻ അധ്യക്ഷതവഹിച്ച യുഎസ് കോൺഗ്രസിന്റെ സംയുക്‌ത സമ്മേളനമാണു ട്രംപിന്റെ വിജയം അംഗീകരിച്ചത്. സമ്മേളനത്തിനിടെ കടുത്ത പ്രതിഷേധവുമായി ഡെമോക്രാറ്റിക് പ്രതിനിധികൾ രംഗത്തെത്തിയിരുന്നു. ഇവരുടെ എതിർപ്പിനെ തള്ളിയാണു ട്രംപിന്റെ വിജയം അംഗീകരിച്ചത്. ഈ മാസം ഇരുപതിനു ട്രംപ് അധികാരമേൽക്കും.